ഇവിടെ ഞാന്‍ ഏകനായി..... ഈ ഹോസ്റ്റല്‍ മുറിയില്‍. ഡിസംബറിന്‍റെ തണുത്തുറഞ്ഞ രാത്രിയിലും എന്‍റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിയുന്നത് ഞാനറിയുന്നു. ഞരമ്പുകളില്‍ രക്തയോട്ടം കൂടുന്നു. കൈകാല്‍ വല്ലാതെ വിറയ്ക്കുന്നു.
മേശപ്പുറത്തെ തിളങ്ങുന്ന ബ്ലേഡ് എന്നെ നോക്കി ചിരിച്ചു. വിയര്‍ക്കുന്നെങ്കില്‍ എല്ലാം തീര്‍ക്കാന്‍
എന്നെ ഉപയോഗിച്ചു കൂടെയെന്ന് ഫാന്‍ മനസ്സില്‍ പറഞ്ഞിരിക്കണം. സ്റ്റീല്‍ ഗ്ലാസ്സിലെ കരിങ്ങാലി വെള്ളവും കീശയിലെ ഗുളികയും നല്ലൊരു ചേര്‍ച്ചയാണെന്ന് മനസ്സ് വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
ആത്മതത്യ ചെയ്യുന്നവര്‍ ഭീരുക്കളാണെന്ന് പ്രസംഗിച്ചു നടക്കുന്നവര്‍ വിഡ്ഢികള്‍.
അവര്‍ക്ക് വേണ്ടി, എനിക്കു വേണ്ടി, പ്രണയകുരുക്കില്‍ ഒരാളെ എങ്ങനെ ചതിച്ചു കൊല്ലാം
എന്നെനിക്ക് പഠിപ്പിച്ചു തന്ന എന്‍റെ കൂട്ടുകാരിക്ക് വേണ്ടി......
ഇനി ഈ ഗ്ലാസ്സിലെ വെള്ളം ഞാന്‍ കുടിക്കട്ടെ. അങ്ങനെയെങ്കിലും എന്‍റെ ജീവിക്കാനുള്ള ദാഹം തീരട്ടെ.
ഒരു പക്ഷെ, ഈ മിനറല്‍ ബോട്ടിലിലെ വെള്ളം മതിയായിരിക്കും ഈ കീശ കാലിയാക്കാന്‍.
ഒരുപാടാളുകളോട് യാത്ര ചോദിക്കാനുണ്ട്. ആരും എന്നെ കുറ്റപ്പെടുത്തരുത്. ആഗ്രഹിച്ചിട്ടോ ഒരുപാടിഷ്ട്ടപെട്ടിട്ടോ ചെയ്യുന്ന ഒരു കാര്യമല്ലിത്. നീറുന്ന മനസ്സിനെ തണുപ്പിക്കാന്‍ വേറെ മാര്‍ഗം എനിക്കില്ല. ചിലപ്പോള്‍ അടുത്ത കൊല്ലത്തെ കോളേജ് മാഗസിനില്‍ എനിക്കുവേണ്ടി ആദരാഞ്ജലികള്‍ ഉണ്ടാവാം. ഓര്‍മ്മകള്‍ ചിതലരിക്കുന്ന നമുക്കിടയില്‍ മാഗസിന്‍ പേജിനെന്തു വില?
ഹൃദയങ്ങള്‍ തമ്മിലുള്ള ദൂരം അളക്കാന്‍ പറ്റുന്ന ഒരു യന്ത്രം കണ്ടു പിടിക്കുന്ന നാളെയ്ക്കായി
ശുഭ പ്രതീക്ഷയോടെ പോവട്ടെ ..................
4 comments:
Good one Akhil...
kollameda akhile... ithrem kaalam ithokke evide aanu nee olichu vachirunnathu?
@Parayi and @SajithPacheni
thanks a lot my dears.navodayans always inspires...
you are qwesome
Post a Comment