ഗാസയിലെ ബോംബിങ്ങില്‍
കുഞ്ഞു നഷ്ടപ്പെട്ട അമ്മയ്ക്കും,
മുറ്റത്തെ ബക്കറ്റില്‍ മുങ്ങി മരിച്ച
കുരുന്നിന്റെ അമ്മയ്ക്കും,
ഒരേ ഹൃദയ നൊമ്പരമോ?
അച്ഛനമ്മമാര്‍ക്ക് വേണ്ടി
ഇഷ്ടപ്പെട്ടവനെ ഉപേക്ഷിച്ചവള്‍ക്കും,
ഇഷ്ടപ്പെട്ടവന്റെ സ്നേഹം തന്നോടല്ലെന്ന്
മനസിലാക്കിയവള്‍ക്കും,
ഒരേ ഹൃദയ നൊമ്പരമോ?
"അതേ" എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍
ഇവിടെ ജീവിക്കാന്‍ നിങ്ങള്‍ക്കേ അര്‍ഹത ഉള്ളൂ.
നിങ്ങളോടെനിക്ക് ഇതേ പറയാനുള്ളൂ,
എന്‍റെ കവിതകള്‍ ചോര കൊണ്ടെഴുതാറില്ലെന്ന് !!
"അല്ല" എന്നാണ് മറുപടിയെങ്കില്‍
നിങ്ങളുടെ ഹൃദയം മുറിച്ച് ടിന്നിലടയ്ക്കുക.
എന്നിട്ട് "വംശനാശം നേരിടുന്നത്" എന്നെഴുതി
ചില്ലുകൂട്ടിനുള്ളില്‍ വില്‍പ്പനയ്ക്ക് വയ്ക്കുക.
ടിന്നിലടച്ചതിനാണ് ഇപ്പോള്‍ ആവശ്യക്കാരേറെ !!!