Sunday, December 9, 2012

മൂന്ന് പ്രണയ വിശേഷങ്ങള്‍


പ്രണയ ലേഖനം

നിലാവില്‍ നിന്നും ഞാന്‍ കടം കൊണ്ട
നിറം ചാലിച്ച്                                                 
നിന്റെ ഹൃദയത്തില്‍ എഴുതിയതെല്ലാം
നിനക്ക് കത്തിച്ചു കളയാന്‍ പറ്റാത്ത
എന്റെ പ്രണയ ലേഖനങ്ങളായിരുന്നു.   

പ്രണയ നൈരാശ്യം

നീ മുറിച്ച ഞരമ്പില്‍ നിന്ന്
ഇറ്റിയതും
ഞാന്‍ തൂങ്ങിയ കയറില്‍
പിടഞ്ഞതും
ഒന്നു തന്നെ ആയിരുന്നു
നമ്മുടെ പ്രണയം.

മൂന്നാമന്‍

പ്രണയിക്കുന്നവരെല്ലാം
ഭ്രാന്തന്മാര്‍
ആര്‍ക്കോ വേണ്ടി അവരുടെ വലിയ ലോകം     
ചെറുതാക്കുന്നവര്‍ 
എനിക്ക് സൗകര്യമില്ല
ഒരാളുടെ മാത്രം സാമീപ്യത്തില്‍ 
നിര്‍വൃതി അടയാന്‍ .